
മധ്യപ്രദേശ്: ഇളയ സഹോദരനുമായുള്ള വഴക്കിനെ തുടർന്ന് 12 വയസ്സുകാരൻ ജീവനൊടുക്കി(suicide). സൗത്ത് തോഡ നിവാസിയായ അബ്ദുളിന്റെ മകനായ ആതിഫ് ആണ് തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച റാവുജി ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ആറ് വയസ്സുകാരനും 12 വയസ്സുകാരനും തമ്മിലാണ് വഴക്കുണ്ടായത്.
അമ്മ ഇളയ സഹോദരിയെ അനുകൂലിച്ചതിനെ തുടർന്നാണ് വഴക്കുണ്ടായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.