ബീജാപുര്‍ : ഛത്തീസ്ഗഡിലെ ബീജാപുരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാസേനാംഗങ്ങള്‍ വീരമൃത്യുവരിച്ചു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് അംഗങ്ങളാണ് മരിച്ചത്. ഒരു ജവാന് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും ഏറ്റുമുട്ടിൽ തുടരുകയാണ്. ഇന്ന് രാവിലെ ഈ പ്രദേശത്ത് തെരച്ചിലിനിറങ്ങിയ സുരക്ഷാസേനയ്ക്കു നേരെ മാവോയിസ്റ്റുകൾക്ക് വെടിയുതിർക്കുകായിരുന്നു. പിന്നീട് ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങി.
ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി, കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്. ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു.