
ന്യൂഡൽഹി: ഡൽഹിയിലെ ഓഖ്‌ലയിൽ പട്ടം പറത്തുന്നതിനിടെ 11 വയസുകാരന് ദാരുണാന്ത്യം( boy dies). നാലാം നിലയിൽ നിന്ന് വീണാണ് കുട്ടി മരിച്ചത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പട്ടം പരത്തുന്നതിനിടെയാണ് കുട്ടി കാൽ വഴുതി താഴേക്ക് വീണത്. അത് വഴി വന്ന ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനാണ് കുട്ടിയെ ആദ്യം കണ്ടത്. ഇയാൾ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.