
ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഡൽഹിയിൽ ബോംബ് ഭീഷണി നേരിട്ടത് 10 സ്‌കൂളുകൾക്കും ഒരു കോളേജിനുമെന്ന് റിപ്പോർട്ട്(bomb threats). ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂൾ, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്‌കൂൾ, ഹൗസ് ഖാസിലെ ദി മദേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് ഗ്ലോബൽ സ്‌കൂൾ, ലോധി എസ്റ്റേറ്റിലെ സർദാർ പട്ടേൽ വിദ്യാലയം തുടങ്ങി 10 ഓളം സ്കൂളുകൾക്ക് ഇമെയിൽ വഴി സന്ദേശം ലഭിച്ചു.
മുന്നറിയിപ്പുകളെ തുടർന്ന് ഡൽഹി പോലീസിലെയും ബോംബ് നിർവീര്യ സ്‌ക്വാഡിലെയും ഉദ്യോഗസ്ഥർ സ്‌കൂൾ പരിസരത്ത് പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും തന്നെ കണ്ടെത്താനായില്ല.
ഭീഷണിയെ തുടർന്ന് ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.