പണത്തിനായി 16കാരിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു: അച്ഛനും മുത്തശ്ശിയുമടക്കം 10 പേർ അറസ്റ്റിൽ | Rape

അമ്മയില്ലാത്ത 16-കാരിയാണ് ക്രൂരതയ്ക്കിരയായത്
10 people including father and grandmother arrested for conspiring to rape a 16-year-old girl for money
Updated on

കാടൂർ: പണത്തിനായി സ്വന്തം മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും പീഡിപ്പിക്കാൻ ഒത്താശ ചെയ്യുകയും ചെയ്ത സംഭവത്തിൽ അച്ഛനും മുത്തശ്ശിയുമടക്കം 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കാടൂരിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്.(10 people including father and grandmother arrested for conspiring to rape a 16-year-old girl for money)

അമ്മയില്ലാത്ത 16-കാരിയെ അച്ഛന്റെ അമ്മ ഇടപെട്ടാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഇവിടെ വെച്ച് കഴിഞ്ഞ ആറു ദിവസത്തിനിടെ നിരവധി പേർക്ക് പെൺകുട്ടിയെ കാഴ്ചവെച്ചതായാണ് പോലീസ് കണ്ടെത്തൽ. മുത്തശ്ശിയാണ് പെൺകുട്ടിയെ കടത്തുന്നതിനും പീഡനത്തിനും പ്രധാന ഒത്താശ നൽകിയത്.

തുടർച്ചയായ പീഡനത്തിനിരയായ പെൺകുട്ടി എങ്ങനെയോ തന്റെ അമ്മാവനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മാവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ, മുത്തശ്ശി എന്നിവരടക്കം 10 പേരെ പോലീസ് പിടികൂടി. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com