അല്‍ ഫലാഹ് സര്‍വകലാശാലയിലെ 10 പേരെ കാണാനില്ല ; ഭീകര ബന്ധമെന്ന് സംശയം | Al falah university

മൂന്ന് കശ്മീരികള്‍ ഉള്‍പ്പെടെ 10 പേരെ കാണാനില്ലെന്ന വിവരം
al falah university
Published on

ഡൽഹി : അൽ ഫലാഹ് സർവകലാശാലയിലെ ജീവനക്കാരും വിദ്യാർഥികളും അടക്കം പത്തുപേരെ കാണാനില്ലെന്ന് അന്വേഷണ ഏജൻസികൾ. മൂന്ന് കശ്മീരികള്‍ ഉള്‍പ്പെടെ 10 പേരെ കാണാനില്ലെന്ന വിവരം ബുധനാഴ്ച ഉച്ചയോടെയാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പുറത്തുവിട്ടത്.

ജമ്മു കശ്മീര്‍, ഹരിയാന പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 10 പേരെ കാണാതായ വിവരം പുറത്തുവന്നത്.കാണാതായവരുടെ ഫോണുകൾ ഓഫാണ്. ഇവർക്ക് ഭീകരബന്ധമുണ്ടോയെന്നു സംശയിക്കുന്നതായി അന്വേഷണ ഏജൻസികൾ പറഞ്ഞു.ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന കേന്ദ്രം ഈ സര്‍വകലാശാല ആയിരിക്കാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി റിപോർട്ടുകൾ.

അതേസമയം, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണപരിധിയിലായ ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലയുടെ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ അനുസരിച്ചായിരുന്നു നടപടി.

Related Stories

No stories found.
Times Kerala
timeskerala.com