മംഗളൂരു: അഡയാറിൽ പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബിഹാർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പിതാവ് ഉപയോഗിച്ചശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി മകൻ അനീഷ് കുമാർ വിഴുങ്ങുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാവ് പിതാവിനെതിരെ പൊലീസിൽ പരാതി നൽകി.
കുട്ടിക്ക് എടുക്കാൻ പറ്റുന്ന രീതിയിൽ ബീഡിക്കുറ്റി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. മംഗളൂരു റൂറൽ പൊലീസിലാണ് പരാതി നൽകിയത്.