വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ ഇനി നമ്പർ വേണ്ട; പുത്തൻ അപ്ഡേറ്റുമായി മെറ്റ എത്തുന്നു
ഇന്ന് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉണ്ടെങ്കിലും നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു ആപ്പ് ആണ് വാട്സ്ആപ്പ്. വേഗത്തിലുള്ള ആശയവിനിമയത്തിനും, രേഖകളും, ചിത്രങ്ങളും മറ്റുമൊക്കെ കൈമാറ്റം ചെയ്യാനായി നമ്മൾ ആദ്യം ഉപയോഗിക്കുന്ന ആപ്പ് 'വാട്സ് ആപ്പ്' ആയിരിക്കും. എന്നാൽ ഇത്രയൊക്കെ ഉപയോഗിക്കുന്നുണ്ടെകിലും പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കുന്ന വിഷയമാണ് വാട്സ്ആപ്പിൽ ആശയവിനിമയം നടത്താനും, ഡാറ്റകൾ കൈമാറ്റം ചെയ്യാനും നമ്പർ സേവ് ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ താത്കാലിക ഉപയോഗത്തിന്, പരിചയമില്ലാത്ത ഒരുപാട് പേരുടെ നമ്പറുകൾ നമുക്ക് സേവ് ചെയ്യേണ്ടി വരുന്നു. വാട്സ്ആപ്പ് പുറത്തിറങ്ങി 15 വർഷം പിന്നിട്ടിട്ടും ഇതുവരെയും ഈ പോരായ്മ പരിഹരിക്കാൻ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ നിലവിൽ ആപ്പിന്റെ ആ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മെറ്റ.
ഇനി മുതൽ നമ്പറുകൾ ഇല്ലെങ്കിലും വാട്സ്ആപ്പിൽ പരസ്പരം മെസേജ് അയക്കാൻ കഴിയും. പകരം കൊണ്ടുവരുന്നത് യുസർ നെയിം ആണ്. ആ യൂസർ നെയിം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പരസ്പരം മെസ്സേജ് അയക്കാനുള്ള അപ്ഡേറ്റ് ആണ് മെറ്റ പുറത്തിറക്കുന്നത്.