റെഡ്മി 15 5ജി അവതരിപ്പിച്ച് ഷവോമി ഇന്ത്യ

ഓഗസ്റ്റ് 28 മുതല്‍ ലഭ്യമാകുന്ന റെഡ്മി 15 5ജിയുടെ ആരംഭ വില 14,999 രൂപയാണ്. ഫ്രോസ്റ്റഡ് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, സാന്‍ഡി പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണുകള്‍ ലഭിക്കും.
റെഡ്മി 15 5ജി അവതരിപ്പിച്ച് ഷവോമി ഇന്ത്യ
Published on

കൊച്ചി: ഷവോമി ഇന്ത്യ റെഡ്മി15 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ 15 വര്‍ഷവും ഇന്ത്യയില്‍ 11 വര്‍ഷവും പൂര്‍ത്തിയാക്കിയ ആഘോഷത്തിന്റെ ഭാഗമായാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍.(Xiaomi India launches Redmi 15 5G)

റെഡ്മി15 5ജിയില്‍ 7000എംഎഎച്ച് ശേഷിയുള്ള ഇവി ഗ്രേഡ് സിലിക്കണ്‍കാര്‍ബണ്‍ ബാറ്ററി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് 48 മണിക്കൂര്‍ വരെ പവര്‍ നല്‍കും. 33വാട്സ് ഫാസ്റ്റ് ചാര്‍ജിങ്, 18വാട്സ് റിവേഴ്സ് ചാര്‍ജിങ് സംവിധാനവും ഉണ്ട്.6.9 ഇഞ്ച് എഫ്എച്ച്ഡി+ അഡാപ്റ്റീവ് സിങ്ക് ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. 144ഹെര്‍ട്സ് റിഫ്രെഷ് റേറ്റ്, ടിയുവി റെയിന്‍ലാന്‍ഡ് ട്രിപ്പിള്‍ സര്‍ട്ടിഫിക്കേഷന്‍, ഡോള്‍ബി സര്‍ട്ടിഫൈഡ് സ്പീക്കറുകള്‍ എന്നിവയോടെ മികച്ച വിനോദം ഉറപ്പാക്കുന്നു.

16 ജിബി വരെ റാമും (വെര്‍ച്വല്‍ റാം ഉള്‍പ്പെടെ) യുഎഫ്എസ് 2.2 സ്റ്റോറേജുമുള്ള ഈ ഫോണ്‍ സ്നാപ്ഡ്രാഗണ്‍ 6എസ് ജെന്‍ 3യിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ 50എംപി എഐ ഡ്യുവല്‍ ക്യാമറ സിസ്റ്റവും 8എംപി മുന്‍ ക്യാമറയും വൈവിധ്യമാര്‍ന്ന ഇമേജിംഗ് ഉറപ്പാക്കുന്നു, എഐ സവിശേഷതകള്‍ പിന്തുണ നല്‍കുന്നു.

ആന്‍ഡ്രോയിഡ് 15 ഉള്ള ഷവോമി ഹൈപ്പര്‍ ഒഎസ് 2ല്‍ പ്രവര്‍ത്തിക്കുന്ന ഇത് വിപുലമായ ബുദ്ധിശക്തിയും സുഗമമായ മള്‍ട്ടി ടാസ്‌ക്കിങും വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റ് 28 മുതല്‍ ലഭ്യമാകുന്ന റെഡ്മി 15 5ജിയുടെ ആരംഭ വില 14,999 രൂപയാണ്. ഫ്രോസ്റ്റഡ് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, സാന്‍ഡി പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണുകള്‍ ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com