ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം, പുതിയ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്ത് സുരക്ഷാ ഭീഷണി മറികടക്കാം: ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജൻസി റെസ്പോണ്‍സ് ടീം | Serious security issue in iPhones

ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം, പുതിയ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്ത് സുരക്ഷാ ഭീഷണി മറികടക്കാം:  ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജൻസി റെസ്പോണ്‍സ് ടീം | Serious security issue in iPhones
Published on

ന്യൂഡൽഹി: ആപ്പിള്‍ കമ്പനിയുടെ ഐഫോണ്‍ അടക്കമുള്ള ഉല്‍പന്നങ്ങളിലെ പഴയ സോഫ്റ്റ്‌വെയറുകളില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം(Serious security issue in iPhones, security threat can be overcome by updating new software: Indian Computer Agency Response Team). ആപ്പിൾ ഉല്‍പന്നങ്ങളായ ഐഫോണ്‍, മാക്‌, ആപ്പിള്‍ വാച്ച് എന്നിവയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണെന്ന് കമ്പ്യൂട്ടര്‍ ഏജൻസി റെസ്പോണ്‍സ് ഇന്ത്യന്‍ ടീം (CERT-In) അറിയിച്ചു.

സുരക്ഷാ ഭീഷണി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജൻസി റെസ്പോണ്‍സ് ടീം. ഐഫോണിന്‍റെയും ഐമാക്കിന്‍റെയും പിഴവുകള്‍ ഉപയോഗിച്ച് വളരെ സെൻസിറ്റീവ് ഡാറ്റ കൈക്കലാക്കാൻ സാധിക്കുമെന്നും ഉല്‍പന്നങ്ങളുടെ നിയന്ത്രണം സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ കൈവശപ്പെടുത്തി തട്ടിപ്പിനായി ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. ഈ മുന്നറിയിപ്പ് ബാധകമാവുന്നത് ഐ ഒ എസ് 18, ഐ ഒ എസ് 17.7 എന്നിവയ്ക്ക് മുമ്പുള്ള സോഫ്റ്റ്‌വെയര്‍ പതിപ്പുകള്‍ ഉപയോഗിക്കുന്ന ഐഫോണുകള്‍ക്കും, പഴയ മാക് ഒ എസ്, മാക് ഡിവൈസുകള്‍ക്കും, വാച്ച് ഒ എസ് 11ന് മുമ്പുള്ള ആപ്പിള്‍ വാച്ചുകള്‍ക്കുമാണ് . അതുപോലെ വിഷൻ ഒ എസിൻ്റെ പഴയ പതിപ്പുകളിലുള്ള മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന്‌ സെര്‍ട്ട് അറിയിച്ചു.
എന്നാൽ ഈ സുരക്ഷാ പ്രശ്നങ്ങളെല്ലാം പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളില്‍ ആപ്പിള്‍ പരിഹരിച്ചു. അതിനാൽ എല്ലാ ആപ്പിള്‍ ഡിവൈസുകളിലും പുതിയ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്ത് സുരക്ഷാ ഭീഷണി മറികടക്കാം എന്ന് ഉപഭോക്താക്കളോട് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജൻസി റെസ്പോണ്‍സ് ടീം ആവശ്യപ്പെടുന്നു.

പ്രശ്‌നം നിലനില്‍ക്കുന്ന സോഫ്റ്റ്‌വെയറുകള്‍

Apple iOS versions prior to 18 and iPadOS versions prior to 18
Apple iOS versions prior to 17.7 and iPadOS versions prior to 17.7
Apple macOS Sonoma versions prior to 14.7
Apple macOS Ventura versions prior to 13.7
Apple macOS Sequoia versions prior to 15
Apple tvOS versions prior to 18
Apple watchOS versions prior to 11
Apple Safari versions prior to 18
Apple Xcode versions prior to 16
Apple visionOS versions prior to 2

Related Stories

No stories found.
Times Kerala
timeskerala.com