തിരുവനന്തപുരം: ബജറ്റ് സ്മാർട്ട്ഫോണുകളിൽ ശക്തമായ സാന്നിധ്യമറിയിച്ചുകൊണ്ട് മോട്ടോ ജി86 പവർ പുറത്തിറക്കി മോട്ടറോള. സെഗ്‌മെന്റിലെ മികച്ച 1.5കെ പിഒഎൽഇഡി ഡിസ്‌പ്ലേ, 4500 നിറ്റ്സ് ബ്രൈറ്റ്‌നെസ്, മോട്ടോ എഐ സഹിതമുള്ള മുൻനിര 50എംപി ഒഐഎസ് സോണി എൽവൈടി-600 ക്യാമറ, ഉയർന്ന 6720 എംഎഎച്ച് ബാറ്ററി, എംഐഎൽ-810എച്ച് വരുന്ന ഐപി68/ഐപി69 ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 7400 എന്നിവ ഉൾക്കൊള്ളുന്നവയാണ് മോട്ടോ ജി86 പവർ.
ധാരാളം ഫീച്ചറുകളുമായി 8 ജിബി റാം 128 ജിബി സ്റ്റോറേജിൽ വരുന്ന മോട്ടോ ജി86 പവറിനു വെറും 16,999 രൂപ മാത്രമാണ് പ്രാരംഭവില. അൾട്രാ-പ്രീമിയം വീഗൻ ലെതർ ഡിസൈനിൽ ഗോൾഡൻ സൈപ്രസ്, കോസ്മിക് സ്കൈ, സ്പെൽബൗണ്ട് എന്നീ മൂന്ന് നിറങ്ങളിൽ മോട്ടോ ജി86 പവർ ലഭ്യമാണ്. ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ഓഗസ്റ്റ് 6 ഉച്ചയ്ക്ക് 12 മണി മുതൽ ജി86 പവർ വിൽപ്പനയ്‌ക്കെത്തും