IMEI സർട്ടിഫിക്കേഷൻ ഇല്ല: ഐ ഫോൺ 16ന് ഇന്‍ഡോനീഷ്യയിൽ നിരോധനം | Apple’s iPhone 16 banned in Indonesia

വിലക്ക് ലഭിക്കാൻ കാരണമായത് ഇതുവരെയും ഇൻ്റർനാഷണൽ മൊബൈല്‍ എക്വിപ്മെൻ്റ് ഐഡൻറിറ്റി (IMEI ) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ല എന്നതാണ്
IMEI സർട്ടിഫിക്കേഷൻ ഇല്ല: ഐ ഫോൺ 16ന് ഇന്‍ഡോനീഷ്യയിൽ നിരോധനം | Apple’s iPhone 16 banned in Indonesia
Published on

ഇൻഡൊനീഷ്യയിൽ ആപ്പിളിൻ്റെ ഐ ഫോൺ 16 സീരീസ് വിൽക്കുന്നതിനും ഉപയോ​ഗിക്കുന്നതിനും വിലക്കേർപ്പെടുത്തി.( Apple's iPhone 16 banned in Indonesia)

ഇക്കാര്യം അറിയിച്ചത് വ്യവസായ മന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിതയാണ്. കൂടാതെ, ഈ സീരിസിലെ ഫോൺ വിദേശത്തു നിന്നും ഇവിടേക്ക് കൊണ്ടുവരാനും സാധിക്കില്ല.

വിലക്ക് ലഭിക്കാൻ കാരണമായത് ഇതുവരെയും ഇൻ്റർനാഷണൽ മൊബൈല്‍ എക്വിപ്മെൻ്റ് ഐഡൻറിറ്റി (IMEI ) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ല എന്നതാണ്. ഈ ഫോൺ ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടാൽ അധികാരികളെ വിവരമറിയിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇൻഡൊനീഷ്യയെ ചൊടിപ്പിക്കാനുള്ള മറ്റൊരു കാരണം രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്തിയില്ല എന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com