

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ മഹാവികാസ് അഘാടി സഖ്യം തന്നെ വിജയിക്കുമെന്ന് എൻസിപി-എസ്പിയുടെ സ്ഥാനാർഥി യുഗേന്ദ്ര പവാർ. ബാരാമതി മണ്ഡലം എന്നും ശരദ് പവാറിനും അദ്ദേഹത്തിന്റെ പാർട്ടിക്കൊപ്പവും ആണ് നിന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. മാത്രവുമല്ല സംസ്ഥാനത്തെ മഹായുതി സർക്കാരിന്റെ ഭരണം ജനങ്ങൾക്ക് മടുത്തു. അതുകൊണ്ട് തന്നെ മഹാവികാസ് അഘാടി സഖ്യത്തിന് തന്നെയായിരിക്കും ബാരാമതിയിലും സംസ്ഥാനത്തും വിജയം.-യുഗേന്ദ്ര പവാർ പറഞ്ഞു.
സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറാണ് ബാരാമതിയിലെ മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥി. അജിത് പവാറിന്റെ സഹോദരപുത്രനാണ് യുഗേന്ദ്ര പവാർ.