
മുംബൈ: രാഹുൽ ഗാന്ധിയെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. (Maharashtra assembly election)
ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയിട്ടുണ്ട്. നിയമമന്ത്രി അർജുൻ റാം മേഘ് വാളിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് പരാതി നൽകിയത്.