
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ പുതുതായി ഒരു കോടി വോട്ടർമാരെ ചേർത്തത് സംശയാസ്പദമാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Rahul Gandhi Questions Maharashtra polls)
വോട്ടർമാരുടെ പട്ടിക പുറത്തുവിടാനുള്ള കടമ തെരഞ്ഞടുപ്പ് കമ്മീഷനുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇതേക്കുറിച്ച് വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടെന്നാണ് രാഹുൽ ആരോപിച്ചത്. വോട്ടർ പട്ടിക പാർട്ടിക്ക് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നാണ് പുതിയ കോൺഗ്രസ് ഓഫീസിൻ്റെ ഉദ്‌ഘാടനത്തിന് ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചത്.