
മുംബൈ: മഹാരാഷ്ട്രയിൽ വാഹനത്തിൽ കടത്തുകയായിരുന്ന 139 കോടി രൂപയുടെ ആഭരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാറ്റിക് സർവൈലൻസ് ടീം (എസ്എസ്ടി) കണ്ടെത്തി.
ഒരു ലോജിസ്റ്റിക് സർവീസ് സ്ഥാപനത്തിന്റെ വാഹനത്തിലായിരുന്നു സ്വർണക്കടത്ത് നടത്തിയത്. സഹകർനഗർ മേഖലയിൽ നിന്നും പിടികൂടിയ സ്വർണം നിയമാനുസൃതമായതാണെന്ന് അവകാശപ്പെട്ട് ഒരു ജ്വല്ലറി ഉടമ രംഗത്തെത്തി.