Maharashtra Elections 2024
പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ പൊരുത്തക്കേട്: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് റിപ്പോർട്ട് | Maharashtra Election 2024
തെരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്രയിലെ വോട്ടിങ് ശതമാനം 66.05 ആണെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു
മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടും, എണ്ണിയ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാരോപിച്ച് ഓൺലൈൻ മാധ്യമമായ ദി വയർ. ആകെ പോൾ ചെയ്തതിനേക്കാൾ 5 ലക്ഷത്തിലധികം വോട്ടുകളാണ് എണ്ണിയതെന്നാണ് റിപ്പോർട്ട്.(Maharashtra Election 2024)
തെരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്രയിലെ വോട്ടിങ് ശതമാനം 66.05 ആണെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. 288 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ 64,088,195 പേര്‍ വോട്ട് ചെയ്തുവെന്നും, 64,592,508 വോട്ടുകളാണ് എണ്ണിയതെന്നും ഓൺലൈൻ മാധ്യമം പറയുന്നു.
പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്ന് ഇവർ ആരോപിക്കുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.