
മുംബൈ: എക്‌സിറ്റ് പോൾ ഫലങ്ങളെ അടിസ്ഥാനമാക്കി മഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും.(Maharashtra Election 2024 )
മഹായുതി സഖ്യം അവകാശപ്പെടുന്നത് ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ്. എന്നാൽ, ഭരണമാറ്റവും ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആവർത്തനവും ഉണ്ടാകുമെന്നാണ് ഇന്ത്യ മുന്നണി പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവസാന റിപ്പോർട്ടനുസരിച്ച് മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം 59.30 ആണ്. ഇത് 2019ൽ 61.4 ആയിരുന്നു.
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളിൽ വീണു പോകരുതെന്നാണ് നേതാക്കൾക്ക് കോൺഗ്രസ് നൽകിയിട്ടുള്ള നിർദേശം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും നിർദേശമുണ്ട്.