
മുംബൈ: നവംബർ 20ന് നടന്ന തെരഞ്ഞെടുപ്പിൽ ശനിയാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം സംസ്ഥാനത്തെ 288 സീറ്റുകളിൽ 146ലും മഹാ വികാസ് അഘാഡി 132ലും മുന്നിട്ട് നിൽക്കുന്നതായി ലഭിക്കുന്ന റിപ്പോർട്ട്(Maharashtra assembly polls).
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ ആരംഭിച്ചു, ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും തിരിച്ചുവരവിന് ശ്രമിക്കുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യവും തമ്മിലുള്ള പോരാട്ടത്തിൻ്റെ ഫലത്തിലാണ് എല്ലാ കണ്ണുകളും.
സംസ്ഥാനത്തെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 288 സീറ്റുകളിലെയും വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചതായി ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.