
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബാരാമതിയില്‍ വൻ വിജയം നേടി ഉപമുഖ്യമന്ത്രി അജിത് പവാർ .സഹോദര പുത്രനും എന്‍സിപി ശരദ് പവാര്‍ പക്ഷ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാറിനെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത് പവാർ തോൽപ്പിച്ചത്. (Maharashtra Assembly Elections)
181132 വോട്ടുകളാണ് അജിത് പവാർ നേടിയത്. യുഗേന്ദ്ര പവാറിന് 80233 വോട്ടുകളാണ് നേടാൻ സാധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ അജിത് പവാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതോടെയാണ് എന്‍സിപി പിളര്‍ന്നത്. പിളര്‍പ്പിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ അജിത്തിന് ഈ പോരാട്ടം നിര്‍ണായകമായിരുന്നു.