Maharashtra Elections 2024
‘സ്ത്രീകളെ അനാദരിച്ചു, ഉദ്ധവ് താക്കറെയുടെ കനത്ത പരാജയം താൻ പ്രതീക്ഷിച്ചത്’: കങ്കണ റണൗട്ട് | Kangana Ranaut about Uddhav Thackeray
ആരാണ് ദൈവമെന്നും ആരാണ് രാക്ഷസനെന്നും നമുക്ക് തിരിച്ചറിയാൻ കഴിയുമെന്നും അവർ പറഞ്ഞു
മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ശിവസേന (യു ബി ടി) നേതാവ് ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടിയും എം പിയുമായ കങ്കണ റണൗട്ട് രംഗത്തെത്തി. അദ്ദേഹത്തിന് ഇത്തരത്തിലൊരു വിധി വന്നത് സ്ത്രീകളെ അനാദരിച്ചത് കൊണ്ടാണെന്നാണ് അവർ പറയുന്നത്.(Kangana Ranaut about Uddhav Thackeray)
ഈ പരാജയം താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും, സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യാത്തതിനാലാണ് ഇതെന്നും പറഞ്ഞ കങ്കണ ,ആരാണ് ദൈവമെന്നും ആരാണ് രാക്ഷസനെന്നും നമുക്ക് തിരിച്ചറിയാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യം വൻ വിജയം നേടിയിരുന്നു. ഇതിന് ശേഷമാണ് കങ്കണ റണൗട്ടിൻ്റെ പ്രതികരണം.