
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി അജിത് പവാർ. അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്നും രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനങ്ങള്‍ മഹായുതിയിലെ സഖ്യകക്ഷികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. (Ajit Pawar)
മഹായുതി സഖ്യം വന്‍വിജയം കരസ്ഥമാക്കിയെങ്കിലും ആരാകും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും എന്‍സിപി നേതാവ് അജിത് പവാറും വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നുള്ള ചർച്ചകൾ സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഏക്നാഥ് ഷിൻഡെ സ്ഥലത്ത് ഇല്ലാത്തതിനാൽ ചർച്ചകൾ നടത്താൻ കഴിഞ്ഞിട്ടില്ല.
ഡിസംബര്‍ അഞ്ചാം തീയതി വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെ അറിയിച്ചു.