
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ട് കൂടൂതൽ എണ്ണിയെന്നുള്ള ദി വയറിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചത്. (Election Commission)
പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണെന്നും അത് കൂട്ടാതെയുള്ള കണക്ക് ആയതിനാലാകും വയറിന് തെറ്റ് പറ്റിയതെന്നും കമ്മീഷൻ വിവരിച്ചു. ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരമില്ലെന്നും പോസ്റ്റൽ ബാലറ്റ് ആണ് അധിക വോട്ടായി ദി വയർ റിപ്പോർട്ട് ചെയ്തതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്. പോസ്റ്റൽ ബാലറ്റുകൾ ഇ വി എം വോട്ടുകളിൽ കണക്കുകൂട്ടാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിച്ചു.