Maharashtra Elections 2024
വികസനവും നല്ല ഭരണവും വിജയിച്ചു, ഒരുമിച്ച് നിന്നാൽ ഇനിയും ഉയരങ്ങൾ കീഴടക്കാം; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Narendra Modi
നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായതെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം ഉജ്ജ്വല വിജയം സ്വന്തമാക്കിയതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായതെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
"വികസനം വിജയിച്ചു, നല്ല ഭരണം വിജയിച്ചു. നമ്മൾ ഒരുമിച്ച് നിന്നാൽ ഇനിയും ഉയരങ്ങൾ കീഴടക്കാം. എൻ.ഡി.എയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നേടി തന്ന മഹാരാഷ്ട്രയിലെ എൻ്റെ സഹോദരി സഹോദരന്മാർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്കും സ്ത്രീകൾക്കും ഹൃദയം നിറഞ്ഞ നന്ദി. മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ജയ് മഹാരാഷ്ട്ര", നരേന്ദ്രമോദി കുറിച്ചു.

