
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയം നേടി സിപിഎം. ദഹാനു മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി വിനോദ് ബിവ നികോലെയാണ് 5133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. (Maharashtra Assembly elections)
104702 വോട്ടുകളാണ് വിനോദ് ബിവ നേടിയത്. 99569 വോട്ട് നേടിയ ബിജെപി സ്ഥാനാർഥി മേധ വിനോദ് സുരേഷാണ് രണ്ടാം സ്ഥാനത്ത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ദഹാനു.