
മുംബൈ: മഹാരാഷ്ട്രയിലെ കർജത്-ജാംഖേദ് മണ്ഡലത്തിലെ വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് ബി.ജെ.പി പ്രവർത്തകർ അർധരാത്രി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി എൻ.സി.പി (ശരദ് പവാർ) നേതാവ് രോഹിത് പവാർ. (Maharashtra Assembly Election 2024)
"കർജത്-ജാംഖേദ് മണ്ഡലത്തിലെ വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച അഹല്യാനഗറിലെ സ്ട്രോങ് റൂമിലേക്ക് ബി.ജെ.പി പ്രവർത്തകർ അർധരാത്രി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. എന്നാൽ സി.ആർ.പി.എഫും എൻ.സി.പി പ്രവർത്തകരും ചേർന്ന് ഈ ശ്രമത്തെ പരാജയപ്പെടുത്തി. വിഷയവുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും അവർ ഞങ്ങളോട് മോശമായി പെരുമാറുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പു കമീഷൻ ഇതിൽ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ബി.ജെ.പിയുടെ തെമ്മാടിത്തം അടുത്ത 24 മണിക്കൂറിനകം ജനാധിപത്യ രീതിയിൽ ജനം അവസാനിപ്പിക്കും" -രോഹിത് പവാർ എക്സിൽ കുറിച്ചു.