ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ല: അജിത് പവാർ | Ajit Pawar about Maharashtra CM post

ബി ജെ പി മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് നേടിയത് 132 സീറ്റുകളാണ്
ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ല: അജിത് പവാർ | Ajit Pawar about Maharashtra CM post
Published on

ന്യൂഡൽഹി: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത് എതിർക്കില്ലെന്ന് അറിയിച്ച് അജിത് പവാർ. ഇക്കാര്യം ബി ജെ പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.(Ajit Pawar about Maharashtra CM post )

അതേസമയം, മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ. മുഖ്യമന്ത്രി പദവിയിലെത്താൻ കൂടുതൽ സാധ്യത ദേവേന്ദ്ര ഫഡ്നാവിസിന് തന്നെയാണെന്നാണ് സൂചന.

ബി ജെ പി മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് നേടിയത് 132 സീറ്റുകളാണ്. ഈ സാഹചര്യത്തിൽ ഫഡ്നാവിസിനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് പാർട്ടിയിൽ ശക്തമാവുകയാണ്. അദ്ദേഹത്തിനനുകൂലമായ നിലപാട് ആർ എസ് എസും അറിയിച്ചു കഴിഞ്ഞതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com