കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ മാധ്യമ ചർച്ചാമുഖവുമായ അഡ്വ. ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപ്പറേഷനിൽ സ്ഥാനാർത്ഥിയാകും. കോഴിക്കോട് കോർപ്പറേഷനിലെ 59-ാം വാർഡായ കുറ്റിച്ചിറയിൽ നിന്നാണ് അവർ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തഹ്ലിയയുടെ കന്നി മത്സരമാണിത്.(Youth League leader Adv. Fathima Tahlia is a candidate in Kozhikode Corporation)
ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും മുസ്ലീം ലീഗിന് വേണ്ടി ശക്തമായ പ്രതിരോധം തീർത്ത് ശ്രദ്ധേയയായ നേതാവാണ് ഫാത്തിമ തഹ്ലിയ. താൻ ഇത്തവണ ജനവിധി തേടുന്നുണ്ടെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിലൂടെ അറിയിച്ചു.
കോഴിക്കോട് കോർപ്പറേഷനിലെ 59-ാം വാർഡായ കുറ്റിച്ചിറയിൽ മത്സരിക്കാനുള്ള ദൗത്യമാണ് പ്രസ്ഥാനവും മുന്നണിയും അവരെ ഏൽപ്പിച്ചിരിക്കുന്നത്. ആ ആത്മവിശ്വാസം തന്നെയാണ് പുതിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നതിൽ തൻ്റെ പ്രധാന മുതൽക്കൂട്ടെന്നും തഹ്ലിയ കൂട്ടിച്ചേർത്തു.