വിഴിഞ്ഞം സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജിവച്ചു | Youth Congress

എം. വിൻസെൻ്റിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് രാജി
വിഴിഞ്ഞം സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജിവച്ചു | Youth Congress
Published on

തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരം കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. വിഴിഞ്ഞം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവച്ചത്.(Youth Congress state secretary resigns in protest over Vizhinjam candidate selection)

വിഴിഞ്ഞം വാർഡിലെ സ്ഥാനാർഥിക്കെതിരെ കോവളം എം.എൽ.എ. എം. വിൻസെൻ്റിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഹിസാൻ ഹുസൈൻ രാജി പ്രഖ്യാപിച്ചത്.

വിമർശിക്കുന്നവരെ വെട്ടിയൊതുക്കുന്നുവെന്നും, എം. വിൻസെൻ്റ് കോവളത്തെ പാർട്ടിയെ ദുർബലമാക്കിയെന്നും രാജിക്കത്തിൽ ഹിസാൻ ഹുസൈൻ തുറന്നടിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com