With the survivor, Minister KN Balagopal casts his vote

'പൊതുബോധം അതിജീവിതയ്ക്ക് ഒപ്പം': വോട്ട് രേഖപ്പെടുത്തി ധനമന്ത്രി KN ബാലഗോപാൽ | Vote

ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു
Published on

കൊല്ലം : നടിയെ ആക്രമിച്ച കേസിൽ കേരളത്തിന്റെ പൊതുബോധം അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും കൊട്ടാരക്കര മാർത്തോമാ സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.(With the survivor, Minister KN Balagopal casts his vote)

ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള അടൂർ പ്രകാശിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിൽ തന്നെ വലിയ അതൃപ്തിക്ക് വഴിവെച്ചു. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെ.പി.സി.സി നിലപാട് വ്യക്തമാക്കിയത്. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി.

"കോൺഗ്രസ് അതിജീവിതക്ക് ഒപ്പമാണ്." അടൂർ പ്രകാശിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. കെ.പി.സി.സി. ആ പ്രസ്താവന അംഗീകരിക്കുന്നില്ല. സർക്കാർ അപ്പീൽ പോകണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നുമാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞത്.

Times Kerala
timeskerala.com