'ഇത് സെമി ഫൈനൽ, കൂട്ടായ പരിശ്രമത്തിൻ്റെ ഫലം, നിയമസഭയിലും വിജയം ഉറപ്പിക്കും': സണ്ണി ജോസഫ് | Assembly elections

എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു
 Will ensure victory in the Assembly elections, says Sunny Joseph
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.( Will ensure victory in the Assembly elections, says Sunny Joseph)

പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. ജയിക്കുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പ്രതീക്ഷിച്ചതിനപ്പുറം ജനപിന്തുണയാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. "കോൺഗ്രസ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണി കക്ഷികളും കൂട്ടായ പരിശ്രമമാണ് നടത്തിയത്. എല്ലാവരും ഒന്നിച്ചിറങ്ങുകയും മികച്ച പ്രവർത്തനം കാഴ്ച വെക്കുകയും ചെയ്തു. സഹകരിച്ച ജനങ്ങളോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു," സണ്ണി ജോസഫ് പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടിയത് ജനങ്ങൾ മനസ്സിലാക്കി. സർക്കാരിന്റെ നയങ്ങൾക്കേറ്റ ശക്തമായ തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ സെമി ഫൈനൽ എന്നാണ് സണ്ണി ജോസഫ് വിശേഷിപ്പിച്ചത്. "നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ വിജയം ഉറപ്പിക്കും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com