തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനെ തൃശൂർ പൂരത്തിൻ്റെ പശ്ചാത്തലത്തിൽ ഉപമിച്ച് മന്ത്രി കെ. രാജൻ. ഈ തിരഞ്ഞെടുപ്പ് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും, പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മന്ത്രി ഉന്നയിച്ചത്.(Where will Suresh Gopi vote in the next assembly elections, asks Minister K Rajan)
നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയുടെ പേരിൽ മന്ത്രി യുഡിഎഫിനെതിരെ തിരിഞ്ഞു. "യുഡിഎഫിൻ്റെ നയമല്ല അടൂർ പ്രകാശ് പറഞ്ഞതെങ്കിൽ, യുഡിഎഫ് അദ്ദേഹത്തിനെതിരെ നടപടി എടുക്കേണ്ടേയെന്നും" മന്ത്രി പ്രതികരിച്ചു.
താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് ഒരു മനുഷ്യൻ്റെ ആത്മാഭിമാനത്തിൻ്റെ കാര്യമാണ് എന്ന് പറഞ്ഞ കെ. രാജൻ, തൃശൂരിലെ എം.പി. സുരേഷ് ഗോപിയെ വിമർശിച്ചു. "തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എം.പി. സുരേഷ് ഗോപി ചെയ്തത്," മന്ത്രി കുറ്റപ്പെടുത്തി. "അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും" കെ. രാജൻ ചോദ്യമുയർത്തി.