'രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടു വരാൻ അവസരം, BJP ചോദിക്കുന്നത് ഭരിക്കാൻ ഒരവസരമാണ്, 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും': രാജീവ് ചന്ദ്രശേഖർ | BJP

അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകി
'രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടു വരാൻ അവസരം, BJP ചോദിക്കുന്നത് ഭരിക്കാൻ ഒരവസരമാണ്, 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും': രാജീവ് ചന്ദ്രശേഖർ | BJP
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ജനങ്ങൾക്ക് ലഭിച്ച അവസരമാണിത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(What BJP is asking for is an opportunity to rule, says Rajeev Chandrasekhar)

ബി.ജെ.പി. അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതുവരെ പരിഹരിക്കാത്ത പ്രശ്നങ്ങൾ ബി.ജെ.പി. അധികാരത്തിലെത്തിയാൽ പരിഹരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ബി.ജെ.പി. ചോദിക്കുന്നത് ഭരിക്കാൻ ഒരവസരമാണ്. തിരുവനന്തപുരം കോർപ്പറേഷൻ തന്നെ നോക്കിയാൽ എത്രയോ പ്രശ്നങ്ങളാണ് പത്ത് കൊല്ലമായിട്ട് പരിഹരിക്കാത്തത്. ഇവിടെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല," അദ്ദേഹം പ്രതികരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com