തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങിയെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, സർക്കാരിന്റെ വാർഡ് വിഭജന നടപടികൾക്കെതിരെ രൂക്ഷ വിമർശനമുയർത്തി. സർക്കാരിന്റെ വാർഡ് വിഭജനത്തിലെ ക്രമക്കേടുകൾ തിരിച്ചടിയാകുമെന്ന് അദ്ദേഹം ആരോപിച്ചു.(Ward division was done in a way that cuts feet according to shoes, says Sunny Joseph)
പരാജയം മുന്നിൽക്കണ്ടാണ് സർക്കാർ പ്രതിപക്ഷ പങ്കാളിത്തമില്ലാതെ വാർഡ് വിഭജനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അശാസ്ത്രീയമായി നടത്തിയ വാർഡ് വിഭജനം ഹിയറിങ് പ്രഹസനമായിരുന്നു. "ചെരിപ്പിന് അനുസരിച്ച് കാൽ മുറിക്കുന്ന രീതിയിലാണ് വാർഡ് വിഭജനം നടന്നത്."
വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും, കൂട്ടത്തോടെ മാറ്റി ചേർത്തുവെന്നും പറഞ്ഞ അദ്ദേഹം, വാർഡ് വിഭജന പരാതികൾ കോടതിയുടെ മുന്നിലാണ്, ഹൈക്കോടതി വിധി കാത്തിരിക്കുകയാണ് എന്നും കൂട്ടിച്ചേർത്തു. വി.എം. വിനുവിനെപ്പോലെയുള്ളവർ മത്സരിക്കുന്നത് നല്ല കാര്യമാണെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.