

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പാലക്കാട് മണ്ണാർക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു ബൂത്തിൽ വോട്ടർ കുഴഞ്ഞുവീണു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ ചെത്തല്ലൂർ തെക്കുംമുറി വുമൺ വെൽഫെയർ സെൻ്റർ ബൂത്തിലാണ് സംഭവമുണ്ടായത്. ചെത്തല്ലൂർ ഇടമനപ്പടിയിൽ കാർത്തിയാനി എന്ന വോട്ടറാണ് ക്യൂവിൽ നിൽക്കവെ കുഴഞ്ഞുവീണത്.(Voter collapses at booth in Palakkad)
ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന സ്ത്രീകൾ കാർത്തിയാനിക്ക് പ്രഥമ ശുശ്രൂഷ നൽകി. ഈ ബൂത്തിൽ നേരത്തെ തന്നെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.