'ഞങ്ങളിതാ മരിച്ചിട്ടില്ല സാർ!': വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർ ജ്യൂസുമായി നഗരസഭാ ഓഫീസിലേക്ക്; കൊടുവള്ളിയിൽ വേറിട്ട പ്രതിഷേധം | Voter list

വോട്ടർ പട്ടികയിൽ നിന്ന് മരിച്ചെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ടവരാണ് ഇവർ.
Unique protest in Koduvally, Those excluded from the voter list bring juice to the municipality office
Published on

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ചൂടിൽ കൊടുവള്ളി നഗരസഭയ്ക്ക് മുന്നിലെ ജ്യൂസ് കടക്കാർക്ക് ഇപ്പോൾ നല്ല കച്ചവടമാണ്. കാരണം, വോട്ടർപട്ടികയിൽ നിന്ന് 'മരിച്ചുപോയ' ചിലർ ജീവനോടെ വന്ന് ജ്യൂസ് വാങ്ങി നഗരസഭയിലേക്ക് പോകുന്നു! (Unique protest in Koduvally, Those excluded from the voter list bring juice to the municipality office)

വോട്ടർ പട്ടികയിൽ നിന്ന് മരിച്ചെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ട ജീവിച്ചിരിക്കുന്നവരാണ് കൊടുവള്ളിയിൽ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞങ്ങളിതാ മരിച്ചിട്ടില്ല സാർ എന്ന് പറഞ്ഞ് അധികൃതർക്ക് ജ്യൂസ് നൽകിയാണ് ഇവർ പ്രതിഷേധിക്കുന്നത്. നിരവധി പേരെയാണ് ഈ രീതിയിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

ആദ്യമായി പരാതിയുമായി രംഗത്തെത്തിയ കൊടുവള്ളി സ്വദേശി തൻ്റെ അനുഭവം പങ്കുവെച്ചു. എന്നാൽ, പരാതിപ്പെട്ടതോടെ മരിച്ച താൻ മറ്റൊരു വാർഡിൽ വോട്ടറായി 'പൊന്തിയിട്ടുണ്ട്' എന്നും അദ്ദേഹം പരിഹസിച്ചു.

വോട്ടേഴ്‌സ് ലിസ്റ്റിലെ ഈ ഗുരുതര അപാകതകൾ മൂലം കോൺഗ്രസിന് പത്താം ഡിവിഷനിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് നേതാക്കൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com