തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എറണാകുളം ജില്ലയിൽ യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. അതേസമയം, തൃശൂർ കോർപ്പറേഷൻ യുഡിഎഫ് പിടിച്ചെടുത്തു.(UDF takes over Thrissur corporation)
എറണാകുളം ജില്ലയിൽ ത്രിതല പഞ്ചായത്തിലും നഗരസഭകളിലും യുഡിഎഫ് ബഹുദൂരം മുന്നിലാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ലീഡ് നിലനിർത്തി. ജില്ലയുടെ എല്ലാ മേഖലകളിലും യുഡിഎഫ് നേടിയ ഈ ആധിപത്യം മുന്നണിയുടെ ശക്തി വർദ്ധിപ്പിച്ചു.
തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് കേവല ഭൂരിപക്ഷം നേടി ഭരണം ഉറപ്പിച്ചു. ഫലം വന്ന ഡിവിഷനുകളിൽ 30 ഡിവിഷനുകളിലും യുഡിഎഫ് ജയിച്ചതോടെയാണ് ഭരണം ഉറപ്പിച്ചത്. ഇവിടെ എൽഡിഎഫിന് 10 വാർഡുകളിൽ മാത്രമാണ് ജയിക്കാനായത്. എൻഡിഎ ഏഴ് ഡിവിഷനുകളിൽ ജയിച്ചു. പ്രതിപക്ഷത്തിനായുള്ള മത്സരത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.