'ജയിക്കുമെന്ന ട്രെൻഡ് CPMന് ടെൻഷൻ': വൈഷ്ണ സുരേഷ് | CPM

ഇന്ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലാണ് വൈഷ്ണ സുരേഷിൻ്റെ പേരില്ലാത്തത്.
'ജയിക്കുമെന്ന ട്രെൻഡ് CPMന് ടെൻഷൻ': വൈഷ്ണ സുരേഷ് | CPM
Published on

തിരുവനന്തപുരം: മുട്ടട വാർഡിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് രംഗത്തെത്തി. വിഷയത്തിൽ സ്വീകരിക്കേണ്ട നിയമ നടപടിയെക്കുറിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് വൈഷ്ണ അറിയിച്ചു.(Trend of winning is a source of tension for CPM, Vaishna Suresh)

തൻ്റെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സിപിഎം പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശമുണ്ടെന്ന് വൈഷ്ണ സുരേഷ് ആരോപിച്ചു. "മുട്ടടയിൽ താൻ ജയിക്കുമെന്ന ട്രെൻഡ് വന്നതിലുള്ള ടെൻഷനാണ് സിപിഎമ്മിന് ഈ പരാതിക്ക് പിന്നിൽ. ഇതാണ് അവർ പരാതി നൽകാനുള്ള കാരണം."

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്ന സിപിഎം പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയുടെ പേര് അന്തിമ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇന്ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലാണ് വൈഷ്ണ സുരേഷിൻ്റെ പേരില്ലാത്തത്.

Related Stories

No stories found.
Times Kerala
timeskerala.com