ആലപ്പുഴ: ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പ് നാമനിർദേശ പത്രിക നൽകി. ആലപ്പുഴ കളക്ടറേറ്റിലെത്തിയാണ് അരുണിമ പത്രിക സമർപ്പിച്ചത്.(Transwoman Arunima files nomination as UDF candidate in Alappuzha district panchayat)
ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് യു.ഡി.എഫ്. അരുണിമയെ മത്സരിപ്പിക്കുന്നത്. തൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നെങ്കിലും, നിയമപരമായ തടസ്സങ്ങൾ ഒന്നുമില്ലെന്നും പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും പത്രിക നൽകിയ ശേഷം അരുണിമ പ്രതികരിച്ചു.
രേഖകളിലെല്ലാം 'സ്ത്രീ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അരുണിമ നേരത്തെ വ്യക്തമാക്കിയിരുന്നു.