'വലിയ പ്രതീക്ഷ, വിശ്രമമില്ലാത്ത പോരാളി': അനിൽ അക്കരയ്ക്ക് പിന്തുണയുമായി TN പ്രതാപൻ | Anil Akkara

അടാട്ട് പഞ്ചായത്തിൽ ആകെ 18 വാർഡുകളാണുള്ളത്.
TN Prathapan supports Anil Akkara and says there are high expectations
Published on

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനിൽ അക്കരയ്ക്ക് പിന്തുണയുമായി ടി.എൻ. പ്രതാപൻ രംഗത്ത്. അനിൽ അക്കര വിശ്രമമില്ലാത്ത പോരാളിയാണെന്നും വലിയ പ്രതീക്ഷ നൽകുന്ന നേതാവാണെന്നും ടി.എൻ. പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു.(TN Prathapan supports Anil Akkara and says there are high expectations )

അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് എ.ഐ.സി.സി. അംഗവും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര മത്സരിക്കുന്നത്. ജനപ്രതിനിധി എന്ന നിലയിൽ അനിൽ അക്കര തൻ്റെ പ്രതിഭാത്വം തെളിയിച്ചു തുടങ്ങിയ ഇടം കൂടിയാണ് അടാട്ട് പഞ്ചായത്ത്. അവിടെ മികച്ച വിജയം വരിക്കാൻ കഴിയട്ടെ എന്ന് പ്രതാപൻ ആശംസിച്ചു.

രാഷ്ട്രീയ ജീവിതം ആരംഭിച്ച അടാട്ട് പഞ്ചായത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് അനിൽ അക്കര ലക്ഷ്യമിടുന്നത്. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000-ൽ ഏഴാം വാർഡിൽ നിന്ന് 400 വോട്ടിനും 2005-ൽ പതിനൊന്നാം വാർഡിൽ നിന്ന് 285 വോട്ടിനും വിജയിച്ചു.

2000 മുതൽ 2003 വരെ വൈസ് പ്രസിഡൻ്റായും, 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചു. ഈ കാലയളവിൽ പഞ്ചായത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. 2010-ൽ പേരാമംഗലം ഡിവിഷനിൽ നിന്ന് 14,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്തംഗമായി വിജയിച്ചു. രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായും ഒരു മാസം ആക്ടിംഗ് പ്രസിഡൻ്റായും ചുമതല വഹിച്ചു.

2016-ൽ 45 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം.എൽ.എ. ആയി. 2021-ലെ തെരഞ്ഞെടുപ്പിൽ 15,000 വോട്ടിൻ്റെ പരാജയം ഏറ്റുവാങ്ങി. നിലവിൽ അനിൽ അക്കര മത്സരിക്കുന്ന പതിനഞ്ചാം വാർഡ് കഴിഞ്ഞ തവണ 14 വോട്ടിനാണ് കോൺഗ്രസ് വിജയിച്ചത്. അടാട്ട് പഞ്ചായത്തിൽ ആകെ 18 വാർഡുകളാണുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com