പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിൽ കോൺഗ്രസിന് വിജയം. ഏറെ ശ്രദ്ധേയമായ ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. 8 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം.(The ward where Rahul Mamkootathil voted was taken by UDF)
രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡാണ് കുന്നത്തൂർമേട്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് ചെയ്തത്. വോട്ട് ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിനെ ബൊക്കെ നൽകി സ്വീകരിച്ചത് വാർത്താ പ്രാധാന്യം നേടിയിരുന്നു.