തിരുവനന്തപുരം കോർപ്പറേഷനിൽ പോരാട്ടം ക്ലൈമാക്സിലേക്ക് : NDA അട്ടിമറി വിജയത്തിലേക്കോ ? | NDA

എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്
The fight in the Thiruvananthapuram Corporation reaches its climax, NDA in lead
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ അട്ടിമറി വിജയ മുന്നേറ്റമാണ് നടത്തുന്നത്. വോട്ടെണ്ണലിന്റെ ആദ്യ സൂചനകളിൽ തന്നെ ഭരണകക്ഷിയായ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.(The fight in the Thiruvananthapuram Corporation reaches its climax, NDA in lead)

എൻഡിഎയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ച പ്രമുഖർ വൻ വിജയം നേടി. ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ചു കയറി. വി.വി. രാജേഷ് കൊടുങ്ങാനൂരിൽ അപ്രതീക്ഷിത ഭൂരിപക്ഷത്തോടെയാണ് വിജയം കൈപ്പിടിയിലാക്കിയത്. അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിക്ഷത്തിലാണ് വി.വി. രാജേഷിന്റെ വിജയം.

തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്.

എൻഡിഎ: 42 ഇടങ്ങളിൽ മുന്നിലാണ്.

എൽഡിഎഫ്: 21 സീറ്റുകളിൽ മുന്നിലാണ്.

യുഡിഎഫ്: 14 സീറ്റുകളിൽ മുന്നിലാണ്.

കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്ന എൻഡിഎ ഇക്കുറി ഭരണം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് മുന്നോട്ട് വന്നത്. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആദ്യ ഫലസൂചനകൾ വലിയ തിരിച്ചടിയാണ് നൽകുന്നത്. കെ.എസ്. ശബരീനാഥനെ രംഗത്തിറക്കി പ്രചാരണം തുടങ്ങിയ യുഡിഎഫിന് ആദ്യഘട്ടത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നും വിലയിരുത്തപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com