

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാകുമെന്നും മുന്നണി വലിയ പ്രതീക്ഷയിലാണെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ഒരു വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Sunny Joseph says UDF has high hopes for Local body elections)
സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയങ്ങളിലും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചുള്ള ശക്തമായ ജനവിധിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശബരിമലയിലെ സ്വർണക്കൊള്ള ആരോപണം തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായി മാറുമെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം വിലയിരുത്തി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ രണ്ടാമത്തെ പീഡന പരാതിയെക്കുറിച്ചും സണ്ണി ജോസഫ് പ്രതികരിച്ചു. "രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും വിലയിരുത്താവുന്നതാണ്," അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.