മലപ്പുറത്ത് വിചിത്ര സഖ്യം: മുസ്ലീം ലീഗിനെതിരെ കോൺഗ്രസും CPM ഉം കൈ കോർക്കുന്നു; ജനകീയ മുന്നണി രൂപീകരിച്ചു | Congress

ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുസ്ലീം ലീഗ് ശക്തമായി രംഗത്തെത്തി
Strange alliance in Malappuram: Congress and CPM join hands against Muslim League
Published on

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പൊൻമുണ്ടം പഞ്ചായത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ സഖ്യം. ഇവിടെ മുസ്ലീം ലീഗിനെതിരെ കോൺഗ്രസും സി.പി.എമ്മും ജനകീയ മുന്നണി എന്ന പേരിൽ ഒന്നിച്ചു മത്സരിക്കാൻ ധാരണയായി.(Strange alliance in Malappuram, Congress and CPM join hands against Muslim League)

18 സീറ്റുകളുള്ള പഞ്ചായത്തിൽ കോൺഗ്രസ് 11 സീറ്റിലും സി.പി.എം. 5 സീറ്റിലും മുന്നണിയായി മത്സരിക്കും. ശേഷിക്കുന്ന 2 സീറ്റുകൾ 'ടീം പൊൻമുണ്ടം' എന്ന പ്രാദേശിക കൂട്ടായ്മക്ക് നൽകാനും ധാരണയായിട്ടുണ്ട്. സി.പി.എം. സഖ്യത്തിൽ മത്സരിക്കുന്നത് കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ്. ജില്ലാ ജനറൽ സെക്രട്ടറിയും ബ്ലോക്ക് പ്രസിഡന്റുമാരുമടക്കമുള്ളവർ കോൺഗ്രസ് സ്ഥാനാർത്ഥികളാകും. ഏരിയാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരുമടക്കമുള്ള സി.പി.എം. നേതാക്കളെയും മത്സരിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.

ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുസ്ലീം ലീഗ് ശക്തമായി രംഗത്തെത്തി. കോൺഗ്രസ്-സി.പി.എം. ധാരണയിൽ ജില്ല, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് മുസ്ലീഗ് ലീഗ് ആവശ്യപ്പെട്ടു. അതേസമയം, കോൺഗ്രസ് നേതാക്കൾ ഇതിനെ ന്യായീകരിച്ച് രംഗത്തെത്തി. മുസ്ലീം ലീഗാണ് മുന്നണി പൊളിച്ചതെന്നും, കോൺഗ്രസ് ഇപ്പോൾ ജനാധിപത്യ മതേതര പ്ലാറ്റ്‌ഫോം ഉണ്ടാക്കി മത്സരിക്കുകയാണെന്നും അവർ പ്രതികരിച്ചു.

മുസ്ലീം ലീഗിന് ശക്തമായ സ്വാധീനമുള്ള മലപ്പുറം ജില്ലയിൽ, യു.ഡി.എഫിലെ പ്രധാന കക്ഷികൾ പരസ്പരം അകന്ന് സി.പി.എമ്മുമായി കൈകോർത്തത് സംസ്ഥാന തലത്തിൽ തന്നെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com