കോഴിക്കോട്: ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടവാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു. അദ്ദേഹത്തിൻ്റെ ഭരണത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പറയാൻ ഇല്ലാത്തതുകൊണ്ടാണ് സർക്കാരിന് ലൈംഗിക ആരോപണങ്ങളുമായി വരേണ്ടി വരുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.(Sexual allegations are an election tactic for the Chief Minister, says Mullappally Ramachandran)
ചോമ്പാല എൽ.പി. സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ യുഡിഎഫ് മാതൃകാപരമായ നടപടി എടുത്തതായി മുല്ലപ്പള്ളി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാന ഭരണമാണ് ജനം ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തിയത്. സർക്കാരിനെതിരായ നിഷേധ വോട്ടാണ് നടക്കുന്നത് എന്നും മുല്ലപ്പള്ളി പ്രതികരിച്ചു.