ആലപ്പുഴയിൽ കോൺഗ്രസിന് തിരിച്ചടി: ബ്ലോക്ക് ജനറൽ സെക്രട്ടറി CPI സ്ഥാനാർഥി | Congress

ഗ്രൂപ്പുകൾ പാർട്ടിയെ കീഴടക്കുന്നു എന്ന് ആരോപിച്ചാണ് അദ്ദേഹം 40 വർഷത്തോളം പ്രവർത്തിച്ച പാർട്ടി വിട്ടത്
ആലപ്പുഴയിൽ കോൺഗ്രസിന് തിരിച്ചടി: ബ്ലോക്ക് ജനറൽ സെക്രട്ടറി CPI സ്ഥാനാർഥി | Congress
Published on

ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. തൈക്കാട്ടുശ്ശേരി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.ആർ. ചക്രപാണി പാർട്ടി വിട്ട് സി.പി.ഐ. സ്ഥാനാർഥിയായി മത്സരിക്കുന്നു.(Setback for Congress in Alappuzha, Block General Secretary becomes CPI candidate)

സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തിട്ടും നൽകാത്തതിനെ തുടർന്നാണ് ചക്രപാണി സി.പി.ഐ.യിൽ ചേർന്നത്. 40 വർഷത്തോളം കോൺഗ്രസ് പ്രവർത്തകനായിരുന്നു ഇദ്ദേഹം. മുൻ മണ്ഡലം പ്രസിഡന്‍റ് കൂടിയായ ചക്രപാണി, നേരത്തെ കോൺഗ്രസ് സീറ്റിൽ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

ഗ്രൂപ്പുകൾ പാർട്ടിയെ കീഴടക്കുന്നു എന്ന് ആരോപിച്ചാണ് കെ.ആർ. ചക്രപാണി കോൺഗ്രസ് വിട്ട് സി.പി.ഐ.യിൽ ചേർന്നത്. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ 10-ാം വാർഡിൽ നിന്നാണ് അദ്ദേഹം സി.പി.ഐക്ക് വേണ്ടി ജനവിധി തേടുന്നത്. കോൺഗ്രസിന്‍റെ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ഒരാൾ എതിർ പാളയത്തിൽ സ്ഥാനാർഥിയായി എത്തുന്നത് പ്രദേശത്ത് കോൺഗ്രസ് ക്യാമ്പിന് വലിയ വെല്ലുവിളിയാകും.

Related Stories

No stories found.
Times Kerala
timeskerala.com