കോഴിക്കോട്: വടകര നഗരസഭയിൽ മുസ്ലിം ലീഗിന് വിമത സ്ഥാനാർത്ഥി ഭീഷണി. വാർഡ് 2-ലാണ് (വീരഞ്ചേരി) ലീഗ് പ്രാദേശിക നേതാവ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. (Rebel threat to Muslim League in Vadakara Municipality, Branch President to contest as an independent)
മുസ്ലിം ലീഗ് വീരഞ്ചേരി ശാഖാ പ്രസിഡൻ്റായ വി.സി. നാസർ മാസ്റ്റർ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. മുസ്ലിം ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി എം. ഫൈസലാണ്.
പുറത്ത് നിന്നുള്ള ഒരാളെ വാർഡിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ശാഖാ പ്രസിഡൻ്റ് കൂടിയായ നാസർ സ്വതന്ത്രനായി മത്സരിക്കുന്നത്. വിമത സ്ഥാനാർത്ഥിത്വം വടകര നഗരസഭയിലെ രണ്ടാം വാർഡിൽ ലീഗിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.