വടക്കൻ ജില്ലകളിൽ പോളിംഗ് 69.76% : വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ, ഒളിവ് ജീവിതം അവസാനിപ്പിച്ചോ ? | Polling

മലപ്പുറത്താണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്
വടക്കൻ ജില്ലകളിൽ പോളിംഗ് 69.76% : വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ, ഒളിവ് ജീവിതം അവസാനിപ്പിച്ചോ ? | Polling
Updated on

കോഴിക്കോട് : സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു. പോളിംഗ് 60% കടന്നു. ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട്. രാഹുൽ ഒളിവ് ജീവിതം അവസാനിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 69.76%ത്തിലാണ് നിലവിലുള്ളത്. രണ്ടാംഘട്ട പോളിങ് ആവേശകരമായി പുരോഗമിക്കുകയാണ്. വൈകുന്നേരം 4.30 വരെയുള്ള കണക്കുകൾ പ്രകാരം ആണ് 69.76 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. ഏഴ് വടക്കൻ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.(Polling in northern districts are about to make a record)

ജില്ലകളിൽ മലപ്പുറത്താണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്; ഇവിടെ 71.59% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കോഴിക്കോട് (70.49%), വയനാട് (70.13%), പാലക്കാട് (70.09%) എന്നിവിടങ്ങളിലും പോളിങ് 70 ശതമാനം കടന്നു. കണ്ണൂരിൽ 69.16% വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, കാസർഗോട്ട് 68.17% വോട്ടർമാരും തൃശൂരിൽ 66.99% വോട്ടർമാരും പങ്കെടുത്തു. അവസാന മണിക്കൂറുകളിലും ശക്തമായ പോളിങ് തുടരുകയാണ്.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനിടെ കോഴിക്കോട് ജില്ലയിൽ പോളിങ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് സിപിഎം പാർട്ടി ഓഫീസ് പോലീസ് പൂട്ടിച്ചു. കോഴിക്കോട് കൊടിയത്തൂർ പന്നിക്കോട് പോളിങ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ്. പോളിങ് സ്റ്റേഷന് തൊട്ടടുത്ത് പ്രവർത്തിച്ച ഈ ഓഫീസിൽ വെച്ച് സ്ലിപ്പുകൾ ഉൾപ്പെടെ എഴുതി നൽകുന്നുണ്ടെന്ന് യുഡിഎഫ് പ്രവർത്തകർ പോലീസിന് പരാതി നൽകി.

പരാതിയെ തുടർന്ന് ഓഫീസ് പൂട്ടിക്കാൻ പോലീസ് എത്തിയപ്പോൾ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം പാർട്ടി ഓഫീസ് പൂട്ടിക്കുകയായിരുന്നു. വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പലയിടത്തും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളിൽ നൂറിലേറെ ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് പോളിങ്ങിനെ കാര്യമായി ബാധിച്ചു. പ്രശ്‌നം പരിഹരിച്ചതിനെ തുടർന്ന് മിക്കയിടത്തും വോട്ടെടുപ്പ് പുനഃസ്ഥാപിച്ചെങ്കിലും ചിലയിടങ്ങളിൽ വോട്ടർമാർക്ക് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു.

പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിലെ ബൂത്ത് ഒന്നിൽ അര മണിക്കൂറും വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിലെ കുന്നുംപുറം ബൂത്തിൽ 15 മിനിറ്റോളവും വോട്ടിങ് തടസ്സപ്പെട്ടു. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലും നിരവധി ബൂത്തുകളിൽ യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. മലപ്പുറം എ.ആർ. നഗർ, കോഴിക്കോട് കൊടിയത്തൂർ, വടകര ചോറോട്, കിഴക്കോത്ത് പഞ്ചായത്തുകളിലെ ബൂത്തുകളിലും കാസർകോട് ദേലംപാടി പഞ്ചായത്തിലെ പള്ളംകോട് ബൂത്തിലും വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് വൈകി. വടകര ചോറോട് പഞ്ചായത്തിലെ ഒരു ബൂത്തിൽ മോക്ക് പോളിങ് പോലും നടത്താൻ സാധിച്ചിരുന്നില്ല.

വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിച്ചു. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ," അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വിവിധ ഇടങ്ങളിൽ നിന്ന് സംഘർഷ റിപ്പോർട്ടുകളും വരുന്നുണ്ട്. പരിയാരം പഞ്ചായത്തിലെ 16-ാം വാർഡിലെ 2-ാം ബൂത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ബൂത്ത് ഏജൻ്റുമാരെയും സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി.വി. സജീവനെയും ബൂത്ത് ഏജൻ്റുമാരെയുമാണ് ഇന്ന് രാവിലെ പരിയാരം ഗവ: ഹൈസ്കൂൾ ബൂത്തിൽ വെച്ച് ആക്രമിച്ചത്. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കയ്യേറ്റത്തിലും കലാശിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ സംഘർഷങ്ങളും തിരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണങ്ങളും ശക്തമാകുന്നു. കെഎസ്‌യു പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ, വോട്ടർമാരെ സ്വാധീനിക്കാൻ പൂജിച്ച താമര വിതരണം ചെയ്തെന്ന ഗുരുതരമായ പരാതിയും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com