'പിണറായിയുടെ കൊള്ളയ്ക്ക് ജനത്തിൻ്റെ മറുപടി': UDF മുന്നേറ്റത്തെ കുറിച്ച് K സുധാകരൻ | UDF

വലിയ നേട്ടമാണ് യു ഡി എഫിനുണ്ടായിരിക്കുന്നത്
'പിണറായിയുടെ കൊള്ളയ്ക്ക് ജനത്തിൻ്റെ മറുപടി': UDF മുന്നേറ്റത്തെ കുറിച്ച് K സുധാകരൻ | UDF
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നുന്ന മുന്നേറ്റം മുഖ്യമന്ത്രി പിണറായി വിജയന്റെ 'കൊള്ളയ്ക്ക്' ജനങ്ങൾ നൽകിയ മറുപടിയാണെന്ന് കെ. സുധാകരൻ പ്രതികരിച്ചു. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് വലിയ ഊർജ്ജം നൽകുമെന്നും സുധാകരൻ പറഞ്ഞു.(People's response to Pinarayi's loot, K Sudhakaran on UDF lead)

വളരെ വലിയ വിജയമാണ് യുഡിഎഫ് നേടിയതെന്നും ഇത് യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണെന്നും എം.പി. ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. യുഡിഎഫ് ജയിച്ചിടത്ത് വൻ ഭൂരിപക്ഷത്തിലാണ് വിജയം നേടാനായത്. സർക്കാരിനോട് ജനങ്ങൾക്ക് കടുത്ത പ്രതിഷേധം ഉണ്ടെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം യുഡിഎഫ് ശ്രദ്ധേയമായ വിജയങ്ങൾ നേടി. പത്തനംതിട്ട, മെഴുവേലി പഞ്ചായത്തിൽ 20 വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫ് 9 സീറ്റും എൽഡിഎഫ് 5 സീറ്റുമാണ് നേടിയത്. കെ.സി. രാജഗോപാലൻ ഇവിടെ ഗ്രാമപഞ്ചായത്ത് അംഗം മാത്രമായി. സിപിഎമ്മിലെ കനത്ത വിഭാഗീയത ഈ തോൽവിക്ക് കാരണമായെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com