'ഉമ്മൻചാണ്ടി തരംഗം, ജനങ്ങൾ കടം വീട്ടിയിരിക്കുകയാണ്': ചാണ്ടി ഉമ്മൻ MLA | Chandy Oommen

പുതുപ്പള്ളിയിൽ യു ഡിഎഫ് വമ്പിച്ച വിജയം നേടി
People have paid off their debts, says Chandy Oommen MLA
Updated on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് തരംഗമാണെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പ്രതികരിച്ചു. കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ തരംഗമാണ് കാണുന്നതെന്നും, പുതുപ്പള്ളിയിലെ ജനങ്ങൾ തങ്ങളുടെ പ്രിയ നേതാവിനോടുള്ള കടം വീട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(People have paid off their debts, says Chandy Oommen MLA)

ഉമ്മൻചാണ്ടിയുടെ ശക്തികേന്ദ്രമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലടക്കം യുഡിഎഫ് സമ്പൂർണ്ണ വിജയം നേടി. പുതുപ്പള്ളി, മണർകാട്, പാമ്പാടി, അകലക്കുന്നം, വാകത്താനം അടക്കമുള്ള അഞ്ച് പഞ്ചായത്തുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. ഈ മേഖലയിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എല്ലാവരും യുഡിഎഫിനായി വിജയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെതിരെ ചാണ്ടി ഉമ്മൻ രൂക്ഷവിമർശനമുയർത്തി. "ശബരിമലയിലെ സ്വർണം കട്ടെടുത്തതിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് കേരളത്തിൽ കാണുന്നത്. ഭരണ വിരുദ്ധ വികാരം എന്നു പറയണമെങ്കിൽ ഭരണം ഉണ്ടായിട്ടു വേണ്ടേ. ഭരണം ഇല്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു." നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നതായി ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com